മുബൈ: ഐപിഎല്‍ ലേലത്തില്‍ വിലയേറിയ ഇന്ത്യന്‍ താരമാകാന്‍ ജയ്ദേവ് ഉനദ്കട്. ഒന്നരക്കോടിരൂപയാണ് ഉനദ്കടിന്റെ അടിസ്ഥാന വില. അതേസമയം രണ്ട് കോടി അടിസ്ഥാന വിലയില്‍ ഒരൊറ്റ ഇന്ത്യന്‍ താരങ്ങളുമില്ല. 226 ഇന്ത്യന്‍ താരങ്ങളുള്‍പ്പെടെ 346 പേരാണ് ലേലപ്പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്.
യുവരാജ് സിങ്, വൃദ്ധിമാന്‍ സാഹ, മുഹമ്മദ് ഷമി, അക്സര്‍ പട്ടേല്‍ എന്നിവര്‍ക്ക് ഒരു കോടിയാണ് അടിസ്ഥാന വില. 75 ലക്ഷം രൂപയാണ് ഇഷാന്ത് ശര്‍മയുടെ അടിസ്ഥാന വില.
അതേസമയം ഒമ്പതു വിദേശ താരങ്ങള്‍ക്ക് അടിസ്ഥാന വിലയായി രണ്ടുകോടി രൂപ നിശ്ചയിച്ചിട്ടുണ്ട്. ബ്രണ്ടന്‍ മക്കല്ലം, കോളിന് ഇന്‍ഗ്രാം, കോറി ആന്ഡേഴ്സന് (ന്യൂസിലന്‍ഡ്), ലസിത് മലിംഗ, ഏയ്ഞ്ചലോ മാത്യൂസ് (ശ്രീലങ്ക), ക്രിസ് വോക്സ്, സാം കറന് (ഇംഗ്ലണ്ട്), ഷോണ്‍ മാര്‍ഷ്, ഡാര്‍സി ഷോര്‍ട്ട് (ഓസ്ട്രേലിയ) എന്നിവര്‍ക്കാണ് രണ്ട് കോടി അടിസ്ഥാന വില. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഡെയ്ല്‍ സ്റ്റെയ്ന്, മോണി മോര്‍ക്കല്‍ ഇംഗ്ലണ്ട് താരങ്ങളായ ജോണി ബെയര്‍സ്റ്റോ, അലക്സ് ഹെയില്‍സ് എന്നിവര്‍ക്ക് 1.5 കോടിയാണ് അടിസ്ഥാന വില.
പട്ടികയില്‍ ഉള്‍പ്പെട്ട താരങ്ങളില്‍ നിന്ന് ഇരുപത് വിദേശ താരങ്ങളുള്‍പ്പെടെ എഴുപതുപേരെ മാത്രമേ എട്ടു ടീമുകള്‍ക്കായി വിളിക്കാനാവൂ. ടീമുകളുടെ അഭ്യര്‍ഥന പ്രകാരം 20 താരങ്ങളെ പ്രത്യേകമായി ഐപിഎല്‍ അധികൃതര്‍ പ്രത്യേകമായി ലേലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: