Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കെട്ടുറപ്പുള്ള ഭാരതത്തിനായി…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2018, 04:03 am IST
inSamskriti

ഭാരതം പല സംസ്ഥാനങ്ങളായി ചിതറിക്കിടക്കുന്നു. ജനങ്ങള്‍ ദരിദ്രരാണെങ്കില്‍, എങ്ങനെയെങ്കിലും അവര്‍ ഒരുമിച്ചു ചേര്‍ന്നുനില്‍ക്കും. എന്നാല്‍, സമ്പത്തു കൈവരുമ്പോള്‍ ഈ ഐക്യം ഉണ്ടാവില്ല. തന്‍കാര്യം നോക്കാനാണ് എല്ലാവരും മിടുക്കുകാണിക്കുക.

ജാതി, മത, വര്‍ഗ, ലിംഗ ഭേദമെന്യേ നമ്മെ എല്ലാവരേയും ഒന്നിച്ചു ചേര്‍ത്തുനിര്‍ത്താന്‍- അതിനുവേണ്ടത് തെളിവാര്‍ന്ന സംസ്‌കാരത്തിന്റെ ശക്തമായ ഒരു ചരടാണ്, ബലമായ ഒരു ചരട്. നമ്മുടെ നാട് മുന്നോട്ടുപോകണമെങ്കില്‍, പുരോഗതി പ്രാപിക്കണമങ്കില്‍. അങ്ങനെ ഒന്ന് ഉണ്ടായേ തീരൂ.

അഴിമതി നാടൊട്ടുക്ക് ആഴത്തില്‍ വേരുറപ്പിച്ചിരിക്കുന്ന കാലം. നമ്മള്‍ അറിയാതെ ചോദിച്ചു പോകുന്നു; മര്യാദക്കാരനായി ആരുണ്ടെന്ന്. അഴിമതിക്കാര്‍ ആരെങ്കിലുമുണ്ടോ എന്നു ചോദിക്കാന്‍ നമുക്കവസരം കിട്ടുന്നില്ല. കാരണം, കൂട്ടത്തിലേറെയും അത്തരക്കാരാണ്. ഈ സാഹചര്യം ശരിയായ കാഴ്ചപ്പാടിലൂടെ നമ്മള്‍ നോക്കി കാണേണ്ടതാണ്.

ഒരുപിടി അഴിമതിക്കാരല്ല നമ്മുടെ പ്രശ്‌നം. രാജ്യം മുഴുവന്‍ അവര്‍ അടക്കി വാഴുന്നു എന്നതാണ്. ട്രാഫിക് ലൈറ്റില്‍ ചുവന്ന വിളക്കു തെളിയുന്നു. അവിടെ ഒരു പോലീസുകാരന്‍ നില്‍ക്കുന്നില്ല എങ്കില്‍ എത്രപേര്‍ വണ്ടി നിര്‍ത്താന്‍ തയാറാവും? ഒരുപക്ഷേ പത്തു ശതമാനം പേര്‍ കാത്തുനില്‍ക്കും, ശേഷിക്കുന്ന 90%വും നിയമം ലംഘിക്കാന്‍ മടിയില്ലാത്തവരാണ്. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ എന്തും ചെയ്യാന്‍ തുനിയുന്നവര്‍ എന്നാണ് അതിനര്‍ഥം.

കുറച്ചുദിവസം മുന്‍പ് ഞാന്‍ ഏതാനും വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു. പതിനാലു വയസ്സായ ഒരാണ്‍കുട്ടി എന്നോടു പറഞ്ഞു. സര്‍ക്കാര്‍ തലത്തില്‍ ഏറ്റവും അഴിമതിയുള്ള വിഭാഗങ്ങളില്‍ ജോലി നേടാനാണ് അവന് താല്‍പര്യം എന്ന്. ”എന്നാല്‍ എളുപ്പത്തില്‍ ധാരാളം പണം സമ്പാദിക്കാമല്ലൊ!” അവന്‍ അതിനുള്ള കാരണവും വിശദമാക്കി.

ആ ചിന്ത എത്രത്തോളം തെറ്റാണ് എന്നവനറിഞ്ഞുകൂടാ, അതാണ് ശരിയായ ജീവിതമാര്‍ഗം എന്നാണ് അവന്റെ ധാരണ. അറുപത്തിയാറുകൊല്ലം മുന്‍പ് ഇതേ നാട്ടില്‍ തന്നെയാണ് സ്വാതന്ത്ര്യത്തിനുവേണ്ടി നമ്മുടെ പൂര്‍വികര്‍ അവരുടെ പ്രാണന്‍തന്നെ ത്യജിച്ചതെന്നും ഈ സമയം നമുക്കഭിമാനത്തോടെ ഓര്‍ക്കാം. ഒരു തലമുറ കഴിഞ്ഞപ്പോഴേക്കും ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിക്ക് പറയാന്‍ കഴിഞ്ഞു അഴിമതിയാണ് അവന് യോജിച്ച ജീവിതമാര്‍ഗം എന്ന്. ഇതിലും വലിയൊരു നാണക്കേടുണ്ടോ? ഇതിലും ആഴത്തിലേക്ക് നമ്മുടെ വിവേകത്തിന് ചെന്നു വീഴാനാകുമോ? സാധാരണയായി എല്ലാവരും വിചാരിക്കും ”ഈ വക കാര്യങ്ങളെക്കുറിച്ച് ഇത്രയേറെ പറയാനുണ്ടോ? ഞാന്‍ എന്റെ കാര്യം നോക്കിയാല്‍ പോരെ?” പോരാ. അതല്ല ലോകത്തിന്റെ വഴി. നമ്മുടെ സമൂഹവും രാഷ്‌ട്രവും ഒരുപോലെ നേര്‍വഴിയിലൂടെ നീങ്ങണം. അപ്പോഴേ നമുക്കു നേരായി ജീവിക്കാന്‍ സാധിക്കൂ.

വ്യക്തിപരമായി നിങ്ങള്‍ എത്രതന്നെ പ്രാപ്തനുംസത്യസന്ധനുമായാലും ഇവിടെ അത് പ്രസക്തമാവുന്നില്ല. രാഷ്‌ട്രനിര്‍മാണം എന്നതിന് റോഡുകളും കെട്ടിടങ്ങളും പണിതുണ്ടാക്കുക എന്നുമാത്രമല്ല അര്‍ഥം. നല്ല മനുഷ്യരെ വാര്‍ത്തെടുക്കുക എന്നുകൂടിയാണ്. വാസ്തവത്തില്‍ അതാണ് ഒന്നാമതായി വേണ്ടതും.

നമ്മള്‍ പല കാര്യങ്ങളിലും വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ല. ഈ രാജ്യം ഇത്രത്തോളം അധഃപതിക്കാന്‍ അതുതന്നെയാണ് കാരണം. ഒരു രാഷ്‌ട്രം എന്ന സങ്കല്‍പം ഇന്നും നമ്മുടെ ഹൃദയങ്ങളില്‍ തെളിഞ്ഞുവന്നിട്ടില്ല. ആ സങ്കല്‍പത്തിന് ദൃഢതയും മിഴിവും വരുത്താനുള്ള ശ്രമം നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുമില്ല. ഇന്ത്യയെ മുഴുവന്‍ ഒരു രാഷ്‌ട്രമായി കാണാന്‍ ഇനിയും നമ്മള്‍ പഠിച്ചിട്ടില്ല എന്നതാണ് വലിയൊരു സത്യം. സാമ്പത്തികമായ നേട്ടങ്ങള്‍ കൈവരുമ്പോള്‍ അത് രാജ്യത്തിന് വലിയൊരു വെല്ലുവിളിയാകാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഉറപ്പിച്ചുപറയുന്നത് ദേശീയമായും സാംസ്‌കാരികമായും നമ്മള്‍ ഒന്നാണ് എന്ന തിരിച്ചറിവ് ഓരോ മനസ്സിലും ശക്തമാകേണ്ടതുണ്ട്.

ഇന്ത്യയില്‍ ഒരു നൂറു കിലോമീറ്റര്‍ ചെല്ലുമ്പോഴേക്കും തന്നെ ജനങ്ങളുടെ ഉടുപ്പും നടപ്പും ഭാഷയും ഭക്ഷണവും എന്തിന് രൂപംപോലും വ്യത്യാസമുള്ളതായി കാണാം. അങ്ങനെ അതിവിശാലമായ ഈ രാജ്യത്തില്‍ എത്രയെത്ര ജനവിഭാഗങ്ങളുണ്ടാകും? എന്നാലും ആധ്യാത്മികവും സാംസ്‌കാരികവുമായ ഏതോ ഒരു ചരട് ഈ ജനവിഭാഗങ്ങളെയൊക്കെ ചേര്‍ത്തുനിര്‍ത്തുന്നുണ്ട്.

പക്ഷേ, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ആ ചരടിനേയും ജീര്‍ണത ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു. രാഷ്‌ട്രത്തെ സംബന്ധിച്ചിടത്തോളം ഇതൊരു മഹാവിപത്തുതന്നെയാണ്. അതിന്റെ ഉറപ്പും ബലവും പൂര്‍വസ്ഥിതിയിലാക്കാന്‍ ഓരോ ഇന്ത്യനും ബോധപൂര്‍വം ശ്രമിക്കുകതന്നെ വേണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.