അലഹബാദ്: യമുനാ നദിയില്‍ ബോട്ടപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മരണാടിയന്തിരച്ചടങ്ങിനായി എത്തിയ സംഘത്തിനാണ് അപകടമുണ്ടായത്. കൂടുതല്‍ പേര്‍ അപകടത്തില്‍പെട്ടിട്ടുണ്ടെന്നാണ് വിവരം. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ബോട്ടിനുള്ളിലെ വിള്ളലിലൂടെ വെള്ളം കയറിയാണ് അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തകര്‍ ആറുപപേരെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















