ന്യൂദല്‍ഹി : നിയമവിരുദ്ധ ഇടപാടുകള്‍ നടത്തിയെന്ന സൂചനയില്‍ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ശര്‍മ്മയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ എടുത്തു. ശര്‍മ്മയുടെ വസതിയില്‍ തെരച്ചില്‍ നടത്തിയശേഷം വിശദമായ ചോദ്യം ചെയ്യലിനാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
പ്രതിരോധ ഇടപാടുകള്‍ നടത്തിയതില്‍ ശര്‍മ്മ കമ്മീഷന്‍ കൈപ്പറ്റിയിട്ടുണ്ടെന്നും ഈ തുക ഇയാള്‍ വിദേശത്ത് നിക്ഷേപിച്ചതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് വീട്ടില്‍ തെരച്ചില്‍ നടത്തിയത്. ഇയാളുടെട ദല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളിലെ മൂന്ന് വസതികളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് തെരച്ചില്‍ നടത്തിയത്.
സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട് വാദ്രയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ശര്‍മ്മ.
















