ന്യൂദല്‍ഹി : കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യത്തെ ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചു. നിലവിലെ സാമ്പത്തിക ഉപദേഷ്ടാവായിരുനന്ന അരവിന്ദ് സുബ്രഹ്മണ്യന്‍ രാജിവെച്ച ഒഴിവിലാണ് പുതിയസ നിയമനം. മുന്നുവര്‍ഷത്തേക്കാണ് കാലാവധി.
ഇന്ത്യന്‍ സ്‌കൂള് ഓഫ് ബിസിനസില്‍ അധ്യാപകനാണ് കൃഷ്ണമൂര്‍ത്തി. യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍ നിന്ന് ഇദ്ദേഹത്തിന് ഡോക്ടറേറ്റുണ്ട്.
















