ലക്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസ് ഇന്‍സ്പെക്ടര്‍ സുബോധ് സിംഗിന്റെ കുടുംബം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചു. ലക്നൗവില്‍ കാളിദാസ് മാര്‍ഗിലെ ആദിത്യനാഥിന്റെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഗോഹത്യ ആരോപിച്ച് ആള്‍ക്കൂട്ടം നടത്തിയ ആക്രമണത്തിലാണ് അദ്ദേഹത്തിന് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
ആക്രമണത്തെ ശക്തമായി അപലപിച്ച യോഗി ആദിത്യനാഥ് സുബോധ് സിംഗിന്റെ കുടുംബത്തിന് 40 ലക്ഷം രൂപയും മാതാപിതാക്കള്‍ക്ക് 10 ലക്ഷം രൂപയും, കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
















