ന്യൂദല്‍ഹി : നിയമ വിരുദ്ധമായുള്ള കശാപ്പുശാലകളുടെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്ത് രണ്ട് ഗ്രൂപ്പുകള്‍ക്കിടയിലുള്ള കലാപത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
കശാപ്പു ശാലയുടെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്തുണ്ടായ വാക്ക് തര്‍ക്കം കയ്യേറ്റത്തിലേക്കും കല്ലേറിലേക്കും എത്തുകയായിരുന്നു. ഇത് പിന്തിരിപ്പിക്കാനെത്തിയ പോലീസിനു നേരേയും ആളുകള്‍ കല്ലെറിഞ്ഞു.
ജനക്കൂട്ടത്തില്‍ നിന്നുള്ള കല്ലേറില്‍ സുബോധ് കുമാര്‍ സിങ് എന്ന ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. കലാപത്തെ തുടര്‍ന്ന് പ്രദേശത്തെ പോലീസുകാരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.
അതേസമയം പ്രദേശത്തെ സ്ഥിതിഗതികല്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്ന് യുപി എഡിജി ആനന്ദ് കുമാര്‍ അറിയിച്ചു. സംഭവത്തിലെ കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
















