ചെന്നൈ : തമിഴ്‌നാട് തീരങ്ങളില്‍ വീശിയ ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം തമിഴ്‌നാടിന് 353.7 കോടി അനുവദിച്ചു.
ദുരന്തം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി നിയോഗിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ തുക അനുവദിക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
15,000 കോടിയുടെ കേന്ദ്ര സഹായമാണ് തമിഴ്‌നാട് ആവശ്യപ്പെട്ടിരിക്കുന്നത്.
















