ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജി20 ജേഴ്സി സമ്മാനമായി നല്കി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. മൂന്നു ദിവസത്തെ ജി20 ഉച്ചകോടിക്കായി അര്‍ജന്റീനയില്‍ എത്തിയപ്പോള്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെയാണ് കയ്യില്‍ കരുതിയിരുന്ന മോദിയുടെ പേര് പതിച്ച ജേഴ്സി ഇന്‍ഫാന്റിനോ സമ്മാനമായി നല്‍കിയത്.
അര്‍ജന്റീനയില്‍ എത്തിയാല്‍ ഫുട്ബോളിനെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ ആവില്ലെന്നും. ഇന്ത്യക്കാര്‍ മറോഡോണ ഉള്‍പ്പടെയുള്ള ഫുട്ബോള്‍ താരങ്ങളുടെ കടുത്ത ആരാധകര്‍ ആണെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: