ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 3,174 പോളിംഗ് ബൂത്തുകളാണ് ഇന്ന് വോട്ടെടുപ്പിനായി ക്രമികരിച്ചിരുന്നത്. ഇതില്‍ 410 പോളിംഗ് ബൂത്തുകള്‍ കശ്മീരിലും 2,764 പോളിംഗ് ബൂത്തുകള്‍ ജമ്മുവിലുമാണ്.
രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് രണ്ടിന് അവസാനിക്കും. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.
നവംബര്‍ 29ന് നടന്ന അഞ്ചാംഘട്ട വോട്ടെടുപ്പില്‍ 71.1 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഒന്‍പത് ഘട്ടമായാണ് കശ്മീരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്. നവംബര്‍ 17ന് ആരംഭിച്ച വോട്ടെടുപ്പ് ഡിസംബര്‍ 11നാണ് അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: