ചെന്നൈ : സമൂഹമാധ്യമത്തിലൂട പ്രചാരം നേടിയ മീ ടു ക്യാംപെയിനിലൂടെ ലൈംഗികാരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് സിനിമയിലെ അവസരങ്ങള്‍ കുറഞ്ഞെന്ന് ഗായിക ചിന്മയി ശ്രീപദ. തമിഴ് കവിയും ഗാന രചയിതാവുമായ വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചതിനുശേഷമാണ് അവസരങ്ങള്‍ നഷ്ടപ്പെട്ടതായി ചിന്മയി തന്നെയാണ് വെളിപ്പെടുത്തിയത്. സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍.
മീടു അരോപണം ഉന്നയിക്കുന്നതിനു മുമ്പ് തമിഴില്‍ മാത്രം 10 മുതല്‍ 15 വരെ ഗാനങ്ങള്‍ മാസത്തില്‍ പാടിയിട്ടുണ്ട്. എന്നാല്‍ ഇപ്പോളത് അഞ്ചായി ചുരുങ്ങി. ഡബ്ബിങ് യൂണിറ്റില്‍ നിന്ന് പുറത്താക്കുക കൂടി ചെയ്തതോടെ കരാറുറപ്പിച്ചിരുന്ന ചിത്രങ്ങളില്‍ നിന്നും തന്നെ മാറ്റിയെന്നും ചിന്മയി കുറ്റപ്പെടുത്തി.
സ്വിറ്റ്‌സര്‍ലാന്‍ഡില്‍ പരിപാടി അവതരിപ്പിച്ചശേഷം വൈരമുത്തുവുമായി സഹകരിക്കാന്‍ സംഘാടകന്‍ ആവശ്യപ്പെട്ടതായാണ് ചിന്മയിയുടെ ആരോപണം.
















