മുംബൈ: മഹാരാഷ്‌ട്രയിലെ മറാത്ത വംശജര്‍ക്ക് 16 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ ദേവേന്ദ്ര ഫഡ്‌നാവസ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. ജോലികളിലും വിദ്യാഭ്യാസത്തിനും സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണമാണിത്.
മറാത്ത വംശജര്‍ക്ക് സംവരണം നല്‍കാനുള്ള ബാക്ക്‌വേഡ് ക്ലാസ് കമ്മീഷന്‍ ശുപാര്‍ശ പ്രകാരമാണ് നടപടി. ഇന്നലെ സര്‍ക്കാര്‍ ഇക്കാര്യം കമ്മീഷനെ അറിയിച്ചു. ഇതിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
മറാത്ത വംശജരില്‍ 76 ശതമാനം കര്‍ഷകരാണ്. ആറു ശതമാനം പേര്‍ക്കു മാത്രമാണ് സര്‍ക്കാര്‍ ജോലിയുള്ളതെന്ന് മഹാരഷ്‌ട്ര സര്‍ക്കാര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സമുദായത്തിലെ 70 ശതമാനവും കുടിലുകളിലാണ് കഴിയുന്നത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ 13,368 കര്‍ഷകര്‍ ജീവനൊടുക്കി. ഇതില്‍ 2,152 പേരും മറാത്ത വംശജരെന്നും റിപ്പോര്‍ട്ട് പറയുന്നു.
















