ന്യൂദല്‍ഹി : 1984ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. കേസില്‍ അഞ്ചു വര്‍ഷം തടവുശിക്ഷ ലഭിച്ചതിനെതിരെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.
88 പ്രതികളാണ് ഹര്‍ജി നല്‍കിയത്. അതേസമയം എല്ലാവരോടും നാലാഴ്ചയ്‌ക്കുള്ളില്‍ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈസ്റ്റ് ദല്‍ഹി ത്രിലോക്പുരിയിലെ കലാപവപുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.
















