കൊട്ടാരക്കര: സദാനന്ദപുരം എന്‍എസ്എസ് കരയോഗ മന്ദിരത്തിനു മുന്നിലെ മന്നത്ത് പത്മനാഭന്റെ ചിത്രവും, കൊടിമരവും നശിപ്പിച്ച നിലയില്‍ കണ്ടെത്തി. 5566-ാം നമ്പര്‍ കരയോഗത്തിനു നേരെ ചൊവ്വാഴ്ച രാത്രിയിലാണ് ആക്രമണം ഉണ്ടായത്. തുടര്‍ന്ന് ബുധാനാഴ്ച രാവിലെ സ്ഥലതെത്തിയ കരയോഗ ഭാരവാഹികളാണ് ആക്രമണം നടന്നതായി കണ്ടെത്തിയത്.
പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സ്ഥലതെത്തി അന്വേഷണം ആരംഭിച്ചു. കൊട്ടാരക്കര മേഖലയില്‍ കരയോഗ മന്ദിരങ്ങള്‍ക്കു നേരെയുള്ള മൂന്നാമത്തെ ആക്രമണം ആണിത്.
















