ചണ്ഡീഗഢ് : കൊല്‍ക്ക- ഹൗറ ട്രെയിനില്‍ തീപിടിത്തം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിയാന കുരുക്ഷേത്ര റെയില്‍വേ സ്‌റ്റേഷനു സമീപത്തായി ചൊവ്വാഴ്ച രാവിലെ ട്രെയിനിന്റെ ആദ്യത്തെ കോച്ചുകളില്‍ തീപിടിക്കുകയായിരുന്നു.
തീപിടിത്തം മൂലം ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആറ് യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എഞ്ചിന് തൊട്ടുപിന്നിലുള്ള ബോഗിയിലാണ് തീപിടിത്തം ഉണ്ടായത്. ഇവിടെ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പെട്ടന്നു തന്നെ യാത്രക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതില്‍ മൂന്നുപേര്‍ സ്ത്രീകളും രണ്ടുപേര്‍ കുട്ടികളുമാണ്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതിനെകുറിച്ച് അന്വേഷിക്കുന്നതിനായി ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലതെത്തി പരിശോധിച്ചു. തീപിടിത്തം ഈ വഴിയിലൂടെയുള്ള ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. ഇതിലൂടെയുള്ള എല്ലാ ട്രെയിനുകളെല്ലാം താത്കാലികമായി വഴി തിരിച്ചുവിടുകയാണ്.
















