ന്യൂദല്‍ഹി : ലോക വനിത ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടി മേരി കോം ചരിത്ര നേട്ടം സ്വന്തമാക്കി. ഇത് ആറാമത്തെ തവണയാണ് മേരികോം സ്വര്‍ണ്ണം സ്വര്‍ണ്ണം നേടുന്നത്.
48 കിലോഗ്രാം ഫൈനലില്‍ യുക്രെയിനിന്റെ ഹന്ന ഒഖോട്ടയെ പരാജയപ്പെടുത്തിയാണ് മേരികോം വനിത ചാംപ്യന്‍ പട്ടം സ്വന്തമാക്കിയത്. 2002, 2005, 2006, 2008, 2010 എന്നീ വര്‍ഷങ്ങളിലും മേരി കോം ചാംപ്യന്‍ പട്ടം നേടിയിട്ടുണ്ട്.
ലോക ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും അധികം സ്വര്‍ണ്ണം നേടിയ അയര്‍ലാന്‍ഡിന്റെ ക്യാറ്റി ടെയ്‌ലറെ മറികടന്നാണ് മേരി കോം സ്വപ്‌ന നേട്ടം കൈവരിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസിലും, ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണ്ണം നേടിയ ഇന്ത്യയുടെ ആദ്യ വനിത ബോക്‌സിങ് താരം കൂടിയാണ് മേരി കോം.
















