തിരുവനന്തപുരം/കന്യാകുമാരി: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ ശബരിമലയില്‍ എസ്പി യതീഷ്ചന്ദ അപമാനിച്ച സംഭവത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തും പ്രതിഷേധം ശക്തം.
തിരുവനന്തപുരത്ത് യതീഷ് ചന്ദ്രയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചപ്പോള്‍ തമിഴ്നാട്ടില്‍ ബിജെപി പ്രവര്‍ത്തകരും അയ്യപ്പഭക്തരും കെഎസ്ആര്‍ടിസി ബസ്സുകള്‍ തടഞ്ഞു. തമിഴ്നാട് തക്കലയിലാണ് ബസ് തടഞ്ഞത്. സ്ത്രീകളടക്കം നിരവധി ഭക്തര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ വിലയിരുത്താന്‍ എത്തിയ വേളയിലായിരുന്നു കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അവഹേളിക്കുന്ന രീതിയില്‍ യതീഷ് ചന്ദ്ര സംസാരിച്ചത്.
“തമിഴ്നാട് തക്കലയില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞപ്പോള്‍”
ഇപ്പോള്‍ പമ്പയിലേയ്‌ക്ക് മന്ത്രിയുടെ വാഹനങ്ങള്‍ കടത്തിവിടാമെന്ന് മറുപടിയും നല്‍കി.എന്നാല്‍ തനിക്ക് മാത്രമായി അത്തരമൊരു സൗകര്യം വേണ്ടെന്നും,താനും കെഎസ് ആര്‍ടിസി ബസില്‍ തന്നെ പോകുമെന്നുമാണ് മന്ത്രി പ്രതികരിച്ചത്.തുടര്‍ന്ന് ബസിലാണ് മന്ത്രി പമ്പയിലെത്തിയത്.
അതേസമയം, സന്നിധാനത്ത് വീണ്ടും പോലീസ് നിയന്ത്രണം. ഭക്തര്‍ നാപം ജപിച്ച സ്ഥലത്താണ് പോലീസ് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഭക്തര്‍ മാളികപ്പുറം ക്ഷേത്രത്തിനു സമിപം പ്രവേശിക്കുന്നത് പോലീസ് നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: