വാഷിങ്ടണ്‍ : നിരവധി സാമ്പത്തിക സഹായങ്ങള്‍ പാക്കിസ്ഥാന് നല്‍കിയിട്ടും യുഎസിനുവേണ്ടി ഒന്നും ചെയ്തില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിവര്‍ഷം കോടികളുടെ സൈനിക, സാമ്പത്തിക സഹായങ്ങള്‍ പാക്കിസ്ഥാന് യുഎസില്‍ നിന്ന് കൈപ്പറ്റുന്നുണ്ട്. എന്നിട്ടും ഭീകര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിന് പാക്കിസ്ഥാന് ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ നിലവില്‍ പാക്കിസ്ഥാന് നല്കിക്കൊണ്ടിരുന്ന 130 കോടിയുടെ സാമ്പത്തിക സഹായം താത്കാലികമായി നിര്‍ത്തുകയാണെന്നും ട്രംപ് അറിയിച്ചു.
ഫ്ളോറിഡയില്‍ അവധിക്കാലം ആഘോഷിക്കാന്‍ പുറപ്പെടുന്നതിനു മുമ്പ് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഇതുസംബന്ധിച്ച് പ്രസ്താവന നടത്തിയത്.
അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്ലാദന് അബോട്ടാബാദില്‍ ഒളിച്ചു താമസിക്കുമ്പോള്‍ ഇതുസംബന്ധിച്ച് അറിയാമായിരുന്നിട്ടും പാക്കിസ്ഥാന് വിവരം ഒന്നും നല്‍കിയില്ല. പാക്കിസ്ഥാനുമായി നല്ല സഹകരണത്തിലാണ്. ഭീകരര്‍ക്കെതിരെ പാക്കിസ്ഥാന് വേണ്ട നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ നിര്‍ത്തിവെച്ച സാമ്പത്തിക സാഹായങ്ങളും മറ്റും പുനസ്ഥാപിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നതായി ഈ വര്‍ഷം ആദ്യം ട്രംപ് പ്രഖ്യാപിച്ചതാണ്. തുടര്‍ന്ന് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് സഹായമുണ്ടായില്ലെന്നത് സംബന്ധിച്ച് പാക്കിസ്ഥാനുമായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തര്‍ക്കം നടക്കുന്നുണ്ട്.
അതേസമയം പാക്കിസ്ഥാന് യുഎസിനു വേണ്ടി ഒന്നും ചെയ്തില്ല എന്ന് പറയുന്നത് തെറ്റാണെന്ന് യുഎസിലെ പാക് അംബാസിഡര്‍ ഹുസൈന് ഹഖാനി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: