ന്യൂദല്‍ഹി : സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ ജോലിയില്‍ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് നവംബര്‍ 29ലേക്ക് മാറ്റി. ആലോക് വര്‍മ്മയ്ക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തിയ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സീല്‍ഡ് കവറില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കേസ് അവധിക്ക് മാറ്റുന്നതിനു മുമ്പ് സിവിസിയുടെ റിപ്പോര്‍ട്ടിന് വര്‍മ്മ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ മറുപടി ഇയാളുടെ അഭിഭാഷകന് ഫലി എസ്. നരിമാന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കൈമാറി. വര്‍മ്മയുടെ അഭിഭാഷകനല്ല, മറിച്ച് ബാറിലെ ഒരു ഉന്നത അഭിഭാഷകനാണ് ഇത് കൈമാറുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ഗൊഗോയ് റിപ്പോര്‍ട്ട് നല്‍കിയത്.
അതിനിടെ സിവിസി റിപ്പോര്‍ട്ടും, അതിന് വര്‍മ്മ നല്കിയ മറുപടിയും ചോര്‍ന്നതില്‍ ചീഫ് ജസ്റ്റിസ് അതൃപ്തി പ്രകടിപ്പിച്ചു.
അതേസമയം കേസ് ഈ മാസം 16ന് പരിഗണിച്ചപ്പോള്‍ സിവിസി അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി നല്‍കണമെന്ന് സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതി അത് തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: