ന്യുദല്‍ഹി : മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റ വസതിയില്‍ വെച്ച് കൈയ്യേറ്റം ചെയ്യപ്പെട്ട ദല്‍ഹി ചീഫ് സെക്രട്ടറി അന്‍ശു പ്രകാശിന് ടെലി കമ്യൂണിക്കേഷന്‍സിലേക്ക് സ്ഥലം മാറ്റം. 1986 അരുണാചല്‍ പ്രദേശ്- ഗോവ- മിസോറാം (എജിഎംയുടി) ഐഎഎഎസ് കേഡറിലുള്ളതാണ് അന്‍ശു പ്രകാശ്.
ദല്‍ഹി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് പരിദയാകും അടുത്ത ചീഫ് സെക്രട്ടറി. 1986 എജിഎംയുടി കേഡറില്‍ തന്നെ ഉള്‍പ്പെട്ടതാണ് പരിദയും.
കേജ്രിവാളിന്റേയും ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടേയും സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് എഎപി എംഎല്‍എംമാര്‍ അന്‍ശു പ്രകാശ് കൈയേറ്റം ചെയ്തിട്ടുണ്ട്. ഇതിനെതുടര്‍ന്ന് കേജ്രിവാള്, സിസോദിയ എന്നിവര്‍ ഉള്‍പ്പടെ ഒമ്പത് പേര് നിലവില്‍ ജാമ്യത്തിലാണ്. കേസ് വിചാരണയ്ക്കായി അടുത്തമാസം 7ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: