പത്തനംതിട്ട : ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചറെ ഇരുമുടിക്കെട്ടുമായി പോലീസ് അറസ്റ്റ് ചെയ്തതിനെതിരെ സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധം. റാന്നി പോലീസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുന്ന ശശികല ടീച്ചർ നിരാഹാര സമരം തുടരുകയാണ്.
പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സ്റ്റേഷനുമുന്നിൽ നൂറുകണക്കിനു അമ്മമാർ നാമജപ പ്രതിഷേധം നടത്തുകയാണ്. പോലീസ് നടപടിയെ കുറിച്ച് കേട്ടറിഞ്ഞ് നിരവധി ഭക്തർ സ്റ്റേഷനുമുന്നിലേക്കെത്തുന്നുണ്ട്. ശബരിമലയിൽ പോലീസ് യുദ്ധ സമാന സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണെന്നും ഭക്തർ പറഞ്ഞു.
ടീച്ചറെ പൊലീസ് അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടീച്ചറെ പോലീസ് അറസ്റ്റ് ചെയ്തത്.
രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: