തിരുവനന്തപുരം: മഹാരാഷ്ട്രയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും കോടതികളിലും വിഭിന്ന കേസുകളില്‍ പ്രതിയായിട്ടുള്ളവരാണ് തൃപ്തിയും, സഹയാത്രികരുമെന്ന് ബിജെപി സംസ്ഥാന വക്താവ് എം. എസ്.കുമാര്‍.
ഈ സംഘത്തില്‍പ്പെട്ട മാധൂരി സന്റാക്കെ സുഹൃത്തായിരുന്ന അശോക് ബാബു റാവു പട്ടേലിന്റെ ആത്മഹത്യക്ക് വരെ ഇടയാക്കിയതായി സത്താറാ ജില്ലയിലെ കരാട് സിറ്റി പോലീസ് സ്റ്റേഷനില്‍ കേസുണ്ട്. മാധൂരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത് രണ്ട് മാസം മുമ്പാണ്. മാധൂരി പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട്ആത്മഹത്യയ്ക്ക് നിര്‍ബന്ധിതനായ വ്യക്തിയുടെ മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.
മാനസികമായ പീഡനവും ഭീഷണിയും സഹിക്കവയ്യാതെയാണ് ഏഴ് ലക്ഷത്തിലേറെ രൂപ മാധൂരിക്ക് കൈമാറിയ ഇയാള്‍ ആത്മഹത്യ ചെയ്തത്. ഭൂമാത അംഗങ്ങളാണ് അദ്ദേഹത്തെ നിരന്തരമായി ഭീഷണിപ്പെടുത്തിയത്. തൃപ്തി ദേശായിയുടെ പേരിലും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്നുണ്ട്. ഇത്തരം ക്രിമിനല്‍ പശ്ചാത്തലമുള്ള സംഘത്തെയാണ് അയ്യപ്പഭക്തലക്ഷങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിക്കൊണ്ട് കേരള പോലീസ് സംരക്ഷണം നല്കാന് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: