തിരുവനന്തപുരം: ശബരിമലയില്‍ ഹോട്ടലുകള്‍ അടയ്ക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന തിരുത്തുമായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ.
സന്നിധാനത്തു രാത്രിയില്‍ ഭക്തരെ നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായിട്ടാണു സന്നിധാനത്തെ ഹോട്ടലുകളും പ്രസാദം വിതരണം ചെയ്യുന്ന കൗണ്ടറുകളും 11നു ശേഷം അടയ്ക്കണമെന്നു പോലീസ് നിര്‍ദേശിച്ചത്. എന്നാല്‍, ശബരിമല സന്നിധാനത്ത് ഹോട്ടലുകളും പ്രസാദം വിതരണം ചെയ്യുന്ന കൗണ്ടറുകളും രാത്രി 11ന് അടയ്ക്കണമെന്ന തരത്തിലുള്ള നിയന്ത്രണം പോലീസ് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഡിജിപി പത്രക്കുറിപ്പില്‍ അറിയിച്ചു.
രാത്രിയില്‍ ഭക്തര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയ പോലീസ് നടപടിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ആചാരപരമായ കാര്യങ്ങളില്‍ പോലീസ് ഇടപെടരുതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രനും നിര്‍ദേശിച്ചു.
പോലീസ് ഇടപെടലുകളും മറ്റു വകുപ്പുകളുടെ സഹായം ഉറപ്പാക്കുന്നതും അടക്കമുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇന്നു തിരുവനന്തപുരത്ത് എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: