തിരുവനന്തപുരം: ശബരിമല നട തുറക്കാനിരിക്കെ സന്നിധാനത്ത് വന്‍ പോലീസ് സംഘത്തെയാണ് അയച്ചിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരെല്ലാം ശബരിമലയിലേക്ക്. തീര്‍ത്ഥാടനകാലത്തെ നാല് ഘട്ടമായി തിരിച്ച് ഏര്‍പ്പെടുത്തിയ കര്‍ശന സുരക്ഷാസംവിധാനത്തിനായി അമ്പതിലധികം ഉയര്‍ന്ന ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്.മൊത്തം 15,000 ലേറെ പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഭക്തരെ തല്ലിയൊതുക്കിയും ആചാരങ്ങള്‍ തകര്‍ക്കുകയാണ് ലക്ഷ്യം.
എഡിജിപി അനില്‍കാന്താണ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍. എ.ഡി.ജി.പി എസ്.ആനന്ദകൃഷ്ണന്‍ കോ-ചീഫ് കോര്‍ഡിനേറ്ററും. ഐ.ജി മനോജ് എബ്രഹാം ജോയിന്റ് ചീഫ് കോ-ഓര്‍ഡിനേറ്ററുമായിരിക്കും. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി.നാരായണനാണ് സ്‌പെഷ്യല്‍ ലെയിസണ്‍ ഓഫീസര്‍
ഒന്നാം ഘട്ടത്തില്‍ നിലയ്‌ക്കല്‍, പമ്പ, വടശ്ശേരിക്കര എന്നിവിടങ്ങളില്‍ മനോജ് എബ്രഹാമിനും മരക്കൂട്ടത്ത് ഐ.ജി വിജയ് സാഖറെക്കും എരുമേലിയില്‍ ഡി.ഐ.ജി അനൂപ് കുരുവിള ജോണിനുമായിരിക്കും ചുമതല. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 15 വരെയുളള രണ്ടാം ഘട്ടത്തില്‍ നിലയ്‌ക്കല്‍, പമ്പ, വടശ്ശേരിക്കര എന്നിവിടങ്ങളില്‍ ഐ.ജി പി.വിജയനും മരക്കൂട്ടത്ത് ഐ.ജി എം.ആര്‍.അജിത് കുമാറും എരുമേലിയില്‍ ഐ.ജി വിജയ് സാഖറെയും കോട്ടയം എസ് പി ഹരിശങ്കറും ചുമതല വഹിക്കും.
ഡിസംബര്‍ 15 മുതല്‍ 30 വരെയുളള മൂന്നാം ഘട്ടത്തില്‍ നിലയ്‌ക്കല്‍, പമ്പ, വടശ്ശേരിക്കര എന്നീ സ്ഥലങ്ങളുടെ ചുമതല ഡി.ഐ.ജി എസ്.സുരേന്ദ്രനായിരിക്കും. മരക്കൂട്ടത്ത് ഐ.ജി ബല്‍റാം കുമാര്‍ ഉപാദ്ധ്യായയും എരുമേലിയില്‍ ഐ.ജി വിജയ് സാഖറെയും എസ് പി ഹരിശങ്കറും ചുമതല വഹിക്കും. ഡിസംബര്‍ 30 മുതല്‍ ജനുവരി 16 വരെയുളള നാലാം ഘട്ടത്തില്‍ നിലയ്‌ക്കലും പമ്പയും വടശ്ശേരിക്കരയും ചുമതല വഹിക്കുന്നത് ഐ.ജി ദിനേന്ദ്ര കശ്യപ് ആയിരിക്കും. ഡി.ഐ.ജി അനൂപ് കുരുവിള ജോണ്‍ അദ്ദേഹത്തെ സഹായിക്കും. മരക്കൂട്ടത്ത് ഐ.ജി എസ്.ശ്രീജിത്തും എരുമേലിയില്‍ ഐ.ജി വിജയ് സാഖറെയും കോട്ടയം എസ് പി ഹരിശങ്കറും ചുമതല വഹിക്കും.
സന്നിധാനം, പമ്പ, നിലയ്‌ക്കല്‍, മരക്കൂട്ടം, വടശ്ശേരിക്കര-നിലയ്‌ക്കല്‍ മേഖല, എരുമേലി എന്നിവിടങ്ങളില്‍ നാലുഘട്ടങ്ങളില്‍ ചുമതല നിര്‍വഹിക്കുന്നതിന് പോലീസ് കണ്‍ട്രോളര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ക്രമസമാധാനം, സുരക്ഷ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് കണ്‍ട്രോളര്‍മാരെ നിയോഗിച്ചിരിക്കുന്നത്. ക്രമസമാധാനപാലനത്തിന് സന്നിധാനത്ത് ഒന്നാം ഘട്ടത്തില്‍ കണ്ണൂര്‍ എസ് പി ജി.ശിവവിക്രമിനെയും രണ്ടാം ഘട്ടത്തില്‍ ടെലികമ്മ്യൂണിക്കേഷന്‍ എസ്.പി എച്ച്.മഞ്ചുനാഥിനെയും മൂന്നാം ഘട്ടത്തില്‍ കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസിനെയും നാലാം ഘട്ടത്തില്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി രാഹുല്‍.ആര്‍. നായരെയുമാണ് നിയോഗിച്ചിരിക്കുന്നത്.
സുരക്ഷാ ചുമതല ഇക്കാലയളവില്‍ യഥാക്രമം മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍, സ്‌പെഷ്യല്‍ സെല്‍ എസ്.പി.വി.അജിത്, ക്രൈം ബ്രാഞ്ച് എസ്.പി പി.ബി.രാജീവ്, പോലീസ് ആസ്ഥാനത്തെ എസ്.പി കെ.എസ്.വിമല്‍ എന്നിവര്‍ക്കായിരിക്കും.
















