ബെംഗളൂരു : നാഷണല്‍ ഹെറാള്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഹരിയാന ഗവര്‍ണര്‍ അനുമതി നല്കി. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പബ്ലിഷര്‍ അസോസിയേറ്റ് ജേര്‍ണല്‍ ലിമിറ്റഡിന് ഭൂമി നല്കിയതു സംബന്ധിച്ച കേസിലാണ് ഹൂഡയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പ്രോസിക്യൂട് ചെയ്യപ്പെടുന്ന ആദ്യ കോണ്‍ഗ്രസ് നേതാവാണ് ഇയാള്‍. പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലാണ് ഹൂഡയ്ക്കെതിരെയുള്ള സിബിഐ,എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസുകള്‍ കേള്‍ക്കുന്നത്.
മുഖ്യമന്ത്രിയായിരിക്കേ പദവി ദുരുപയോഗം ചെയ്ത് കോടികള്‍ വിലമതിക്കുന്ന ഭൂമി എജെഎല്ലിന് 56 ലക്ഷത്തിനു അനുവദിച്ചതായാണ് ഹൂഡയ്ക്കെതിരായ കേസ്. ഇത്തരത്തില്‍ കോടികളുടെ നഷ്ടമാണ് സംസ്ഥാനമ സര്‍ക്കാരിന് ഉണ്ടായത്.
2016 മെയില്‍ ആണ് സ്റ്റ്റ്റ് വിജിലന്‍സ് ബ്യൂറോ ഹൂഡയ്ക്കെതിരെ കേസെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: