ന്യൂദല്‍ഹി : ദല്‍ഹി വസന്ത് കുഞ്ചിലെ ഫാം ഹൗസില്‍ ഫാഷന്‍ ഡിസൈനറേയും, വീട്ടു ജോലിക്കാരനേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മാല ലഖാനി(53) സഹായിയായ ബഹാദുര്‍(50) എന്നിവരെയാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് മാലയുടെ ജീവനക്കാരന് ഉള്‍പ്പടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാഹുല്‍, റഹ്മത്, ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്.
മാല ഫാംഹൗസില്‍ നടത്തിയിരുന്ന ബുട്ടീക്കിലെ തയ്യല്‍ക്കാരനാണ് രാഹുല്‍. പണം ഇടപാട് സംബന്ധിച്ച് മാലയുമായി വാക്കു തര്‍ക്കം നടക്കുന്നതിനിടെ സ്ഥലതെത്തിയ രഹ്മത്തിനും ബഷീറിനുമൊപ്പം രാഹുലും ഇവരെ കത്തികൊണ്ട് ആക്രമിച്ച് കൊല്ലുകയായിരുന്നു.
ഇത് കണ്ട ബഹാദുര്‍ ഒച്ചവെയ്ക്കാന്‍ തുടങ്ങിയതോടെ ഇയാളേയും മൂവരും കത്തി കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. അതിനുഷേശം ഇന്ന് പുലര്‍ച്ചെ 1.30 ഓടെ മൂവരും വസന്ത് കുഞ്ച് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ഇരുവരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: