Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കുചേലന്റെ അവില്‍പ്പൊതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2018, 02:20 am IST
in Samskriti

ശ്രീകൃഷ്ണന്റെ സഹപാഠിയായിരുന്ന ഒരു സാധുബ്രാഹ്മണനായിരുന്നു സുദാമാവ്, കുചേലന്‍ എന്നുമറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഗൃഹം ഇല്ലായ്‌മയുടെ കൂടാരമായിരുന്നു. ദാരിദ്ര്യദുഃഖം സഹിക്കവയ്യാതായപ്പോള്‍ അദ്ദേഹത്തിന്റെ പത്‌നി ഭര്‍ത്താവിനോടപേക്ഷിച്ചു. ”നോക്കൂ… ഇവിടെ ഒരുമണി ധാന്യമോ മറ്റ് സാമഗ്രികളോ ഇല്ല. പട്ടിണികിടന്ന് കുട്ടികള്‍ എല്ലും തോലുമായി. അങ്ങയുടെ സതീര്‍ഥ്യനായ ശ്രീകൃഷ്ണന്‍ വിചാരിച്ചാല്‍ എന്തെങ്കിലും പരിഹാരമുണ്ടാകും. ദ്വാരകയില്‍പ്പോയി അദ്ദേഹത്തെക്കണ്ട് സഹായം തേടിയാലും.”’ഭാര്യയുടെ നിര്‍ബന്ധവും ഭഗവാനെ കാണാനുള്ള മോഹവുംകൊണ്ട് സുദാമാവ് ദ്വാരകയാത്രയ്‌ക്കു സന്നദ്ധനായി. ‘ശരി, ഞാന്‍ നാളെത്തന്നെ പുറപ്പെടാം. പക്ഷെ, ഭഗവാനു കാഴ്ചവെക്കാനായി എന്തെങ്കിലും വേണമല്ലോ… സുദാമാവ് പറഞ്ഞു നിര്‍ത്തി.

ഭര്‍ത്താവിന്റെ ആഗ്രഹപ്രകാരം ആ സാധ്വി അടുത്തുള്ള ഇല്ലങ്ങളിലെല്ലാം നടന്ന് നാലു പിടി നെല്ല് കൊണ്ടുവന്ന് ഉരലില്‍ ഇടിച്ച് അവല്‍ ഉണ്ടാക്കി കിഴി കെട്ടി അദ്ദേഹത്തെ ഏല്‍പിച്ചു.

പുലര്‍ച്ചയ്‌ക്കുതന്നെ എഴുന്നേറ്റ് കുചേലന്‍ യാത്ര ആരംഭിച്ചു. പലദേശങ്ങള്‍ കടന്ന് ദ്വാരകാരാജധാനിയിലെത്തി. അവിടെ അതിവിശിഷ്ടമായ കൊട്ടാരത്തില്‍ പട്ടുമെത്തയില്‍ ശയിച്ചിരുന്ന ഭഗവാന്‍, സുഹൃത്തിന്റെ വരവറിഞ്ഞ് ചാടി എഴുന്നേറ്റ് ഓടിച്ചെന്നു വാരിപ്പുണര്‍ന്നു. അദ്ദേഹത്തെ സ്‌നേഹാദരങ്ങളോടെ വരവേറ്റ് പട്ടുമെത്തയിലിരുത്തി കാലുകള്‍ കഴുകിച്ചു. സുഗന്ധദ്രവ്യങ്ങളും കുറിക്കൂട്ടുകളും അണിയിച്ച് പൂജിച്ചു സല്‍ക്കരിച്ചു.

രുക്മിണീദേവി ചാമരം വീശി നിന്നു. ക്ഷീണമെല്ലാമകന്നപ്പോള്‍ സുഹൃത്തിനോട് പല വിധ കുശലങ്ങളും ചോദിച്ചൂ ലോകനായകന്‍. ”എന്തുണ്ട് സഖേ വിശേഷം? അങ്ങ് വിവാഹം കഴിച്ചില്ലേ? ഭാര്യാപു

ത്രാദികള്‍ക്കും മംഗളം തന്നെയല്ലേ? യാതൊന്നിലും ആശവച്ചു പുലര്‍ത്താത്ത അവിടുന്ന് പ്രാപഞ്ചിക സുഖങ്ങള്‍ക്കുപുറകേ ഒരിക്കലും പോവുകയില്ല എന്നെനിക്കുറപ്പുണ്ട്. ഞാന്‍ പലപ്പോഴും നമ്മുടെ ഗുരുകുല ലീലകള്‍ ചിന്തിച്ചിരിക്കാറുണ്ട്. സാന്ദീപനീമഹര്‍ഷിക്ക് നാമെല്ലാം പുത്രതുല്യരായിരുന്നുവല്ലോ?  ഒരിക്കല്‍ ഗുരുപത്‌നിയുടെ നിര്‍ദേശപ്രകാരം വിറകുതേടി കൊടുംകാട്ടിലെത്തിയതും കടുത്ത കാറ്റിലും മഴയിലും ഇരുട്ടില്‍ ദിക്കറിയാതെ രാത്രി കഴിഞ്ഞതും ഓര്‍മയില്ലേ? വിറകുമായി മടങ്ങിയെത്തിയ നമ്മെ ഗുരു കെട്ടിപ്പുണര്‍ന്ന് അനുഗ്രഹിച്ചത് നിനക്കോര്‍മയില്ലേ? ഗുരുവിന്റെ അനുഗ്രഹം ലഭിച്ചവര്‍ക്ക് ഒരിക്കലും നാശമുണ്ടാവില്ല നിശ്ചയം.”

അങ്ങനെ, ബാല്യകാലകഥകള്‍ പലതും പറഞ്ഞ് ശ്രീകൃഷ്ണന്‍ സുഹൃത്തിനൊപ്പം കുറേസമയം സന്തോഷം പങ്കിട്ടു. ഭഗവാന്റെ വാക്കുകള്‍ കുചേലന്‍ ആനന്ദനിര്‍വൃതിയോടെ കേട്ടിരുന്നു. സുദാമാവിനോടൊപ്പം പല പല കഥകളും പറഞ്ഞ് രസിച്ചിരിക്കുന്ന ഭഗവാന്‍ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

ഏയ്! സുദാമന്‍, എനിക്കെന്താണ് കൊണ്ടുവന്നിരിക്കുന്നത്? എന്തായാലും വേഗം തന്നാലും. ഇലയോ, കായോ, പൂവോ എന്തായാലും സന്തോഷത്തോടെ ഞാന്‍ സ്വീകരിക്കും എന്നു പറഞ്ഞുകൊണ്ട് ആ അവില്‍പ്പൊതി ബലമായി കൈക്കലാക്കി.

ഭഗവാന്റെ നിലയ്‌ക്കും, വിലയ്‌ക്കും ചേര്‍ന്നതല്ലാ തന്റെ ഉപഹാരം എന്നു കരുതി മടിച്ചു നിന്ന കുചേലന്റെ കയ്യിലിരുന്ന അവില്‍പ്പൊതി ആവേശത്തോടെ കൈക്കലാക്കി വാരിയെടുത്ത് വായിലാക്കി ശ്രീവല്ലഭന്‍. രണ്ടാമതും ഒരുപിടി വാരിയെടുക്കവേ ലക്ഷ്മി ദേവിയായ ശ്രീരുക്മിണി കൈയില്‍ കയറിപ്പിടിച്ചു. കാരണം ആദ്യത്തെ ഒരു പിടി അവിലിനാ

ല്‍ത്തന്നെ  സുദാമാവിന്റെ സകല ആഗ്രഹങ്ങളും നിറവേറ്റാന്‍ ബാധ്യസ്ഥനായി മാറിയ ഭഗവാന്‍ ഒരു പിടികൂടി ഭുജിച്ചാന്‍ എന്തുണ്ടാകുമെന്ന് നന്നായി അറിയാവുന്ന ദേവി തടസ്സം നിന്നതില്‍ അത്ഭുതമില്ലല്ലോ? 

അന്നു രാത്രി രാജകീയ സുഖസൗകര്യങ്ങളോടെ അവിടെ വസിച്ചശേഷം പിറ്റേന്ന് സുദാമാവ് ഇല്ലത്തേക്കുമടങ്ങി. ഭഗവാന്റെ സൗഹൃദം മാത്രം മോഹിച്ച് മറ്റൊന്നും ആവശ്യപ്പെടാതെ യാത്രയായ സുദാമാവ് ഭഗവാന്റെ  ആതിഥ്യമര്യാദയും സ്‌നേഹവും സൗഹൃദവും മനസ്സിലോര്‍ത്ത് നടന്നു. ഏറെ ദൂരം നടന്ന് സ്വഗൃഹത്തിനു സമീപം എത്തിച്ചേര്‍ന്ന ബ്രാഹ്മണന്‍ ആശ്ചര്യചകിതനായി നോക്കി നില്‍ക്കവേ അനേകം തരുണീമണിമാര്‍ അദ്ദേഹത്തെ സ്വീകരിക്കാനായി ഓടിയെത്തി.

തന്റെ ജീര്‍ണഗൃഹത്തിന്റെ സ്ഥാനത്ത് മനോഹരമായ ഒരു മണിമന്ദിരം. ചുറ്റും അനേകം രാജഗൃഹങ്ങള്‍, ഉദ്യാനങ്ങള്‍. എല്ലാം കണ്ട് മിഴിച്ചു നിന്ന അദ്ദേഹത്തിന്റെ സമീപത്തേക്ക് ലക്ഷ്മീസമാനയായ ഒരു സുന്ദരിയും ആഭരണവിഭൂഷിതകളായ ദാസിമാരും വന്നു ചേര്‍ന്നു. ധന്യാത്മന്‍, അവിടുത്തെ സതീര്‍ഥ്യന്റെ അനുഗ്രഹത്താല്‍ നാമിന്നു ധനാഢ്യരായി. ‘വരൂ ഇത് നമ്മുടെ മണിമേടയാണ്. കണ്ടില്ലേ കുംഭഗോപുരങ്ങളും പൊന്‍താഴികക്കുടങ്ങളും ദാസീവൃന്ദവും. ആനക്കൊമ്പിനാല്‍ നി

ര്‍മിച്ച സിംഹാസനങ്ങള്‍, സുവര്‍ണപീഠങ്ങള്‍, ദ്വാരകാധീശന്‍ നമുക്കായ് മറ്റൊരു ദ്വാരക തന്നെ നല്‍കികയതു കണ്ടോ?’ ധര്‍മപത്‌നിയുടെ വാക്കുകള്‍ ശ്രവിച്ച് ഭക്തവത്സലനായ ശ്രീഹരിയുടെ മഹിമയോര്‍ത്ത് ആശ്ചര്യവും സന്തോഷവും കലര്‍ന്ന് ആനന്ദാശ്രുവാര്‍ത്തു നിന്നൂ സുദാമാവ്. ഭഗവാന്‍ തന്ന ഐശ്വര്യത്തില്‍ മതിമറക്കാതെ ഭഗവദ് ദാസനായി ജീവിച്ച് ആ ഭാഗവതോത്തമന്‍ ബ്രഹ്മപദമണഞ്ഞു.

ഹരീഷ്. ആര്‍. നമ്പൂതിരിപ്പാട്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.