ന്യൂദല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നാല് റിട്ട് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി മാറ്റി വച്ചു. പുനഃപരിശോധന ഹര്‍ജികള്‍ തള്ളുകയാണെങ്കില്‍ റിട്ട് ഹര്‍ജികളില്‍ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. . സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ചാണ് റിട്ട് പരിഗണിക്കുക.
ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. യുവതീപ്രവേശന വിധിയെചോദ്യം ചെയ്ത് നാല് റിട്ട് ഹര്‍ജികളും നാല്പ്പത്തിഒന്പത് പുനപരിശോധനാഹര്‍ജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇതില്‍ വിശ്വഹിന്ദുപരിഷത്ത് അടക്കം സമര്‍പ്പിച്ച നാല് റിട്ട് ഹര്‍ജികളാണ് പരിഗണിക്കുന്നത് മാറ്റി വച്ചത്. പുനപരിശോധനാ ഹര്‍ജികള്‍ വൈകിട്ട് മൂന്നുമണിക്ക് ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് പരിഗണിക്കുക.
എന്‍എസ്എസ്, തന്ത്രി എന്നിവരടക്കം 49 പുനപരിശോധനാ ഹര്‍ജികളാണ് വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ചത്. ഇക്കൂട്ടത്തില്‍ ക്ഷേത്രസംരക്ഷണസമിതി അടക്കം അഞ്ച് സംഘപരിവാര്‍ സംഘടനകളുമുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചേംബറിലാണ് ഹര്‍ജി പരിഗണിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കോ അഭിഭാഷകര്‍ക്കോ ഹര്‍ജി പരിഗണിക്കവെ ചേംബറില്‍ പ്രവേശനമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: