കോഴിക്കോട്: ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ഭരണഘടനാലംഘനം നടത്തിയ മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കേരള സ്റ്റേറ്റ് മൈനോറിട്ടി ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി. റിനീഷ്, മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ബന്ധുനിയമനം നടത്തിയ മന്ത്രി ജയരാജനെ പുറത്താക്കിയെങ്കിലും അതേകുറ്റം ആവര്‍ത്തിച്ച മന്ത്രി കെ.ടി. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് റിനീഷ് പറഞ്ഞു. യോഗ്യതകളുള്ളവരെ പുറത്ത് നിര്‍ത്തി ബന്ധുവിനെ നിയമിക്കുക വഴി കടുത്ത സ്വജനപക്ഷപാതമാണ് മന്ത്രി കാണിച്ചിരിക്കുന്നത്. മന്ത്രി സ്വയം രാജിവച്ചൊഴിഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണം. മന്ത്രി പുറത്താകുന്നതുവരെ യുവമോര്‍ച്ച സമരം തുടരും. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഷാലു ഇരഞ്ഞിയില്‍ അധ്യക്ഷത വഹിച്ചു.
ടി. നിവേദ്, എം. രന്‍ജിത്ത്, കെ. വിവേക്, ആര്‍. സിനീഷ്, വിഷ്ണു സോന്‍, സുകേഷ്, ഹരിപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.
















