ആലപ്പുഴ: ദേശീയപാത 66 ല്‍ കാസര്‍കോട്, തൃശൂര്‍, ആലപ്പുഴ ജില്ലകളിലായി 74.50 കോടിയുടെ ആറ് പ്രവൃത്തികള്‍ക്ക് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി മന്ത്രി ജി. സുധാകരന് അറിയിച്ചു.
നാലുവരിപ്പാത വികസനം നീണ്ടുപോകുന്നതിനാല്‍ അറ്റകുറ്റപ്പണികള്‍ക്കും ഉപരിതലം പുതുക്കുന്നതിനും ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്രമന്ത്രിക്കു കത്ത് നല്‍കിയിരുന്നു.
പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ദേശീയപാത ചീഫ് എഞ്ചിനീയറും കേന്ദ്രമന്ത്രാലയത്തെ സമീപിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇതിന്റെ ഭാഗമായാണ് ഫണ്ട് അനുവദിച്ചതെന്നും അതിന് കേന്ദ്രമന്ത്രിക്ക് നന്ദി പറയുന്നതായും ജി. സുധാകരന് പറഞ്ഞു.
കാസര്‍ഗോഡ് ജില്ലയിലെ ഉപ്പള-കുമ്പള (12 കി.മീ), തലപ്പാടി- ഉപ്പള (10.95 കി.മീ), തൃശൂര്‍ ജില്ലയിലെ ചാവക്കാട് – മണത്തല (നാല് കിമീ), തളിക്കുളം – കൊപ്രക്കളം (12 കി.മീ), ആലപ്പുഴ ജില്ലയിലെ അരൂര്‍ – ചേര്‍ത്തല (23.67 കിമീ), പുറക്കാട് – കരുവാറ്റ (10 കിമീ) എന്നീ പ്രവൃത്തികള്‍ക്കാണ് പീരിയോഡിക്കല്‍ റിന്യൂവല്‍ ഗണത്തില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: