തിരുവനന്തപുരം: അവയവദാന ദിനമായ ഈ മാസം 27ന് ഐഎംഎയുടെ നേതൃത്വത്തില്‍ 30,000 ഡോക്ടര്‍മാര്‍ അവയവദാന സമ്മതപത്രം നല്‍കും.
അവയവദാനത്തിനെതിരെ കേരളത്തില്‍ വ്യാപക ദുഷ്പ്രചരണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബോധവല്‍ക്കരണമെന്നോണം ഡോക്ടര്‍മാര്‍ സമ്മതപത്രം നല്‍കുന്നതെന്ന് ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. എന്‍. സുള്‍ഫി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഐഎംഎയുടെ നമ്മുടെ ആരോഗ്യം മാധ്യമ അവാര്‍ഡുകളും വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ രംഗത്ത് പ്രീതു നായര്‍ (ടൈംസ് ഓഫ് ഇന്‍ഡ്യ), ജെ. ശ്രീകണ്ഠന് (മാതൃഭൂമി), സി. വിമല്‍കുമാര്‍ (കേരള കൗമുദി), ദൃശ്യമാധ്യമ രംഗത്ത് അനൂപ്. എസ് (മാതൃഭൂമി ന്യൂസ്), സമൂഹമാധ്യമ രംഗത്ത് ഡോ.വീണ ജെ.എസ് (തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ്) എന്നിവര്‍ അര്‍ഹരായി. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
ഓണ്‍ലൈന്‍ വിഭാഗത്തില്‍ ഡോ. നെല്‍സണ്‍ ജോസഫ് (കൊച്ചി), ഡോ. ഷിനു ശ്യാമളന് (തൃശൂര്‍) എന്നിവര്‍ക്കാണ് പുരസ്കാരം. 10000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം. 11ന് കൊല്ലം ലാലാസ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. ഡോ. ഇ.കെ. ഉമ്മര്‍, ഡോ. ടി. സുരേഷ്കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: