കോട്ടയം: വിവാദങ്ങള്‍ പിന്തുടരുന്ന ഡിസി ബുക്സ് പകര്‍പ്പവകാശ കുരുക്കില്‍. കാലിഫോര്‍ണിയായിലെ എഡ്ഗാര്‍ റൈസ് ബറോസിന്റെ ടാര്സന് നോവല്‍ പ്രസിദ്ധീകരിക്കുന്നതിലാണ് ഡിസി ബുക്സ് പകര്‍പ്പാവകാശ നിയമത്തിന്റെ കുരുക്കില്‍പ്പെട്ടത്.
1981 മുതല്‍ കോട്ടയത്തെ റീഗല്‍ പബ്ലിഷേഴ്സ് ടാര്സന് നോവല്‍ പകര്‍പ്പാവകാശം നേടി പ്രസിദ്ധീകരിക്കുന്നു. ഈ പകര്‍പ്പാവകാശം നിലനില്‍ക്കെയാണ് ഡിസി ബുക്സ് ടാര്സന് നോവല്‍ പ്രീപബ്ലിക്കേഷനില്‍ പ്രസിദ്ധീകരിക്കുന്നതായി പരസ്യം ചെയ്തത്. 1981 മുതല്‍ റീഗല്‍ പബ്ലീഷേഴ്സ് 7500ല്‍പ്പരം പേജുള്ള നോവലാണ് പ്രസിദ്ധീകരിച്ചത്. ഡിസി ബുക്സ് കുറെ നാളുകളായി ടാര്‍സന്റെ പകര്‍പ്പാവകാശത്തിനായി കാലിഫോര്‍ണിയിലെ എഡ്ഗാര്‍ റൈസ് ബറോസിനെ സമീപിച്ചിരുന്നു.
എന്നാല്‍ റീഗല്‍ പബ്ലീഷേഴ്സിന്റെ കരാര്‍ നിലനില്‍ക്കുന്നതുകൊണ്ട് പകര്‍പ്പാവകാശം നല്‍കില്ലെന്നായിരുന്നു കമ്പനിയുടെ നിലപാട്. ഇത് നിലനില്‍ക്കുമ്പോളാണ് പകര്‍പ്പാവകാശ നിയമം ലംഘിച്ച് ടാര്സന് പ്രസിദ്ധീകരിക്കുമെന്ന് ഡിസി ബുക്സ് പരസ്യം ചെയ്തിരിക്കുന്നത്. മാന്‍ഡ്രേക്കും, ഫാന്റവും റീഗല്‍ പബ്ലീഷേഴ്സാണ് പ്രസിദ്ധീകരിക്കുന്നത്.
ഡിസി ബുക്സിനെതിരെ ഇത്തരം ഒട്ടേറെ പരാതികളാണ് നിലവിലുള്ളത്. മാത്രമല്ല ദേശദ്രോഹികളുടെയും മാവോയിസ്റ്റുകളുടെയും, ഹിന്ദു വിരുദ്ധരുടെയും സൃഷ്ടികളാണ് ഡിസി ബുക്സ് കൂടുതലും പ്രസിദ്ധീകരിക്കുന്നത്.
ടാഗോര്‍ സാംസ്കാരിക നിലയമെന്ന പേരില്‍ കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് തട്ടിച്ച സംഭവത്തിലും ഡിസി ബുക്സ് വിവാദത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: