മരക്കൂട്ടം: പോലീസിന്റെ കടുംപിടുത്തത്തെതുടര്ന്ന് അടച്ചിട്ട ചന്ദ്രാനന്ദന്‍ റോഡ് ഭക്തരുടെ പ്രതിഷേധത്തിനൊടുവില്‍ തുറന്നു. കുട്ടികളും മുതിര്‍ന്ന മാളികപ്പുറങ്ങളുമുള്പ്പെടെയുള്ളവരെ വെള്ളം കുടിക്കാന്‍ പോലും വിടാതെയാണ് പോലീസ് തടഞ്ഞത്.
മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യാനാരംഭിച്ചതിന് പിന്നാലെ രാത്രിയോടെ ചന്ദ്രാനന്ദന്‍ റോഡ് വഴി കുട്ടികളുമായി വരുന്ന അയ്യപ്പഭക്തരെ പ്രവേശിപ്പിച്ചു. രാത്രിയായതോടെ കാനനപാതയില്‍ വെളിച്ചക്കുറവ് അനുഭവപ്പെട്ടു തുടങ്ങിയെന്ന് ഭക്തര്‍ അറിയിച്ചതിനെ തുടര്‍ന്ന് എല്ലാവര്ക്കും ചന്ദ്രാനന്ദന്‍ റോഡില്‍ പ്രവേശനം അനുവദിച്ചു.
റോഡില്‍ പണി നടക്കുന്നുവെന്ന വ്യാജേനയായിരുന്നു പോലീസ് പ്രവേശനം തടഞ്ഞത്. സാധാരണ ചിത്തിര ആട്ടവിശേഷത്തിനും മാസപൂജകള്‍ക്കും നടതുറക്കുമ്പോള്‍ ചന്ദ്രാനന്ദന്‍ റോഡില്‍ വിലക്കുകളുണ്ടാവാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: