കോട്ടയം: കറുകച്ചാല്‍ നെത്തല്ലൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് ക്ഷേത്രത്തിന്റെ കാണിക്ക മണ്ഡപത്തില്‍ ഇടിച്ചുകയറി രണ്ടു യുവാക്കള്‍ മരിച്ചു. കറുകച്ചാല്‍-വാഴൂര്‍ റോഡില്‍ നെത്തല്ലൂര്‍ ദേവീക്ഷേത്രത്തിനു മുന്നിലെ കാണിക്ക മണ്ഡപത്തിലേക്കാണ് ഇന്നു പുലര്‍ച്ചെ ബൈക്ക് ഇടിച്ചുകയറിയത്. നെടുംകുന്നം ചേലക്കൊന്പ് പടിഞ്ഞാറെ പുത്തന്‍പറന്പില്‍ ജോസിന്റെ മകന് പ്രവീണ്‍ (28), കറുകച്ചാല്‍ കൂത്രപ്പള്ളി കുറ്റിക്കല്‍ കോളനി നിവാസിയായ ഹരിയുടെ മകന് ഹരീഷ് (22) എന്നിവരാണ് മരിച്ചത്.
ഇന്നു പുലര്‍ച്ചെ രണ്ടോടെയാണ് അപകടം. മൂന്നോടെ കറുകച്ചാല്‍ പോലീസ് പട്രോളിംഗ് നടത്തി വരവേയാണ് റോഡില്‍ അപകടത്തില്‍പ്പെട്ടു കിടക്കുന്ന യുവാക്കളെ കണ്ടത്. പോലീസ് എത്തുന്നതിന് മുന്‍പ് പ്രവീണ്‍ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ യുവാവിനെ ഉടനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മരിച്ച യുവാക്കള്‍ തിരുവനന്തപുരത്തിനു പോയി മടങ്ങുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രവീണ്‍ കുടിവെള്ള വിതരണ കന്പനിയിലെ ജീവനക്കാരനാണ്. റോസമ്മയാണ് മാതാവ് പ്രിസന്ന, പ്രിറ്റി, പ്രീത എന്നിവര്‍ സഹോദരങ്ങളാണ്. അന്പിളിയാണ് ഹരീഷിന്റെ മാതാവ്. സഹോദരി ഹരിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: