തിരുവനന്തപുരം: ഇന്ന് ദീപാവലി. രാജ്യമൊട്ടാകെ ദീപങ്ങളുടെ ഉത്സവം കൊണ്ടാടുന്ന ദിവസം. പടക്കം പൊട്ടിച്ചും, മധുരപലഹാരങ്ങള്‍ കൈമാറിയും നാടെങ്ങും ദീപാവലി ആഘോഷത്തിലാണ്. തിന്മക്ക് മേല്‍ നന്മയുടെ വിജയം ആഘോഷിക്കുന്ന ഉത്സവം കൂടിയാണ് ദീപാവലി.
പതിനാല് വര്‍ഷത്തെ വനവാസത്തിന് ശേഷം ശ്രീരാമന് അയോദ്ധ്യയില്‍ തിരിച്ചെത്തിയപ്പോള്‍ രാജ്യം മുഴുവന്‍ ദീപങ്ങള്‍ തെളിയിച്ച് പ്രജകള്‍ അദ്ദേഹത്തെ വരവേറ്റതിന്റെ ഓര്‍മ്മയാണ് ദീപാവലിയെന്നാണ് വിശ്വാസം. എന്നാല്‍ നരകാസുരനെ ഭഗവാന് ശ്രീ മഹാവിഷ്ണു നിഗ്രഹിച്ചു എന്നും ഐതീഹ്യമുണ്ട്.
പത്നിസമേതനായിട്ടാണ് ഭഗവാന് ആ കൃത്യം നിര്‍വഹിച്ചത്. അന്ന് തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്ദശിയായിരുന്നു. ഉത്തരേന്ത്യയിലാണ് ദീപാവലി കൂടുതലായി വിശ്വാസികള്‍ കൊണ്ടാടുന്നത്. കേരളത്തില്‍ തെക്കന്‍ ജില്ലകളിലാണ് ദീപാവലി പ്രധാനമായും ആഘോഷിക്കുന്നത്. എല്ലാ വായനക്കാര്‍ക്കും ജന്മഭൂമിയുടെ ദീപാവലി ആശസംകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: