പത്തനംതിട്ട: ശബരിമല വിഷയത്തിലുള്ള നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. കോണ്‍ഗ്രസ് സേവാദള്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി, സുരേഷ് കേശവപുരം, എസ്എഫ്ഐ പത്തനംതിട്ട ജില്ലാ മുന്‍ പ്രസിഡന്റ് പ്രദീപ്കുമാര്‍ എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു.
അഡ്വ. മങ്ങടി രാജു (സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം), രാജ്കുമാര് തോമ്പില്‍ (സോഷ്യലിസ്റ്റ് ജില്ലാ സെക്രട്ടറി), കെ.പി. ഗോപാലകൃഷ്ണന് നായര്‍ (കോണ്‍ഗ്രസ് ഓമല്ലൂര്‍ മുന്‍ മണ്ഡലം പ്രസിഡന്റ്), അഡ്വ.കെ.എസ്. വിജയകുമാര്‍ (എല്‍ഡിഎഫ്), സജികുമാര്‍ ഓതറ (എല്‍ഡിഎഫ് ഇരവിപേരൂര്‍ പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍), ചന്ദ്രന്‍പിള്ള (ആറന്മുള ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി), രാംദാസ് (എല്‍ഡിഎഫ്, ആലപ്പുഴ ജില്ലാ സെക്രട്ടറി), അശോക് കുമാര്‍ (സിപിഎം, പത്തനംതിട്ട ടൗണ്‍ മെമ്പര്‍), കണ്ണന് (സിപിഎം പ്രവര്ത്തകന്), സിഐടിയുവിലെ മൂന്ന് മെമ്പര്‍മാര്‍ എന്നിവരാണ് ഇന്നലെ ബിജെപിയില്‍ ചേര്‍ന്നത്.
പത്തനംതിട്ടയില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ വരെ ബിജെപിയിലെത്തുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട അധ്യക്ഷത വഹിച്ചു. വി.എന്‍. ഉണ്ണി ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: