സന്നിധാനം: അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടയാന്‍ സന്നിധാനത്ത് ജാമറുകള്‍ സജ്ജീകരിച്ച് പോലീസ്. ഇന്നലെ സന്നിധാനത്ത് മൊബൈല്‍ ജാമറുകള്‍ എത്തിച്ചു.
ജാമറുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ സോപാനത്തിലും സന്നിധാനത്തിന്റെ പരിസര പ്രദേശങ്ങളിലുമായി ഇന്റര്‍നെറ്റ് സേവനം അടക്കമുള്ളവ ലഭിക്കില്ല. 250 മീറ്റര്‍ മുതല്‍ അരക്കിലോമീറ്റര്‍ വരെ പരിധിയാണ് ജാമറിനുള്ളത്. സന്നിധാനത്ത് ഒഴികെ എവിടെയൊക്കെ സജ്ജീകരിച്ചിരിക്കുന്നു എന്നതിന് കൃത്യമായി വിവരമില്ല.
തന്ത്രിയുടെ മുറിക്ക് മുന്നിലാണ് ഇപ്പോള്‍ ജാമര്‍ സ്ഥാപിച്ചിരിക്കുന്നത്. യുവതികള്‍ കയറിയാല്‍ ആ വിവരം പുറത്ത് അറിയാതിരിക്കാനുള്ള ഗൂഢനീക്കമാണ് ജാമറുകള്‍ സ്ഥാപിച്ചിരിക്കുന്നതിന് പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: