കോട്ടയം: രാജഭരണത്തെയും രാജകുടുംബങ്ങളെയും പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ശബരിമലയില്‍ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ പിറന്നാള്‍ ആഘോഷത്തിനു നേതൃത്വം നല്‍കാന്‍ ഇടയായതു വിശ്വാസ സമൂഹത്തിന്റെ വിജയമെന്നു ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന നേതൃയോഗം വിലയിരുത്തി.
രാജഭരണകാലത്ത് ആരംഭിച്ച വഴിപാടുകളും പൂജയും ഇത്തവണ കനത്ത സുരക്ഷയില്‍ നടത്തിയതിലൂടെ വിശ്വാസികള്‍ക്കു അനുകൂലാവസ്ഥയും സര്‍ക്കാരിനു മധുരമായ ശിക്ഷയുമായി ആഘോഷം. ജയിലില്‍ കഴിയുന്ന തടവുപുള്ളികളില്‍ ചിലരെ മഹാരാജാവിന്റെ പിറന്നാള്‍ ദിവസം മോചിപ്പിക്കുന്ന പതിവുകൂടി പണ്ട് ഉണ്ടായിരുന്നു. ഇതു കൂടി പുനരാരംഭിക്കണമെന്നും സഭ നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ.എന്‍. സുരേന്ദ്രനാഥവര്‍മ അധ്യക്ഷത വഹിച്ചു. ആത്മജവര്‍മ തമ്പുരാന്‍, എം. രവിവര്‍മ രാജ, ആര്‍. രവിവര്‍മ, കെ.ബി. രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
















