കൊച്ചി: സീ എന്റര്ടെയ്ന്മെന്റിന്റെ പുതിയ മലയാളം വിനോദ ചാനല്‍ സീ കേരളത്തിന് ‘വിസ്മയരാവി’ലൂടെ തുടക്കം. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മുഖ്യാതിഥിയായി. മന്ത്രി എ.കെ. ബാലന്, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ എംഎല്‍എ, സീല്‍-സീകേരളം കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മമ്മൂട്ടി, ജയറാം, മാധുരി ദീക്ഷിത്, കാര്‍ത്തി, റാണാ ദഗുബതി, കെപിഎസി ലളിത, മഞ്ജു വാര്യര്‍, ജൂഡ് ആന്റണി, പ്രിയാമണി, ജയ് കുമാര്‍ നായര്‍ തുടങ്ങിയവരും വിസ്മയരാവിന് തിളക്കമേകി. ചാനലിന്റെ ബ്രാന്‍ഡ് ഗാനം, സംഗീതം നല്കിയ പിന്നണി ഗായകന് അല്‍ഫോന്‍സ് ജോസഫ് അവതരിപ്പിച്ചു. സ്റ്റീഫന്‍ ദേവസിയും അനു സിതാരയും ചേര്‍ന്ന സംഗീത പരിപാടിയുമുണ്ടായിരുന്നു. സീ എന്റര്ടെയ്ന്മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് ദക്ഷിണ മേഖല മേധാവി സിജു പ്രഭാകരന്, സീ കേരളം ബിസിനസ് മേധാവി ദീപ്തി ശിവന് പിള്ള എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: