പത്തനംതിട്ട: നടവരവില്‍ കുറവു വന്നാല്‍ ദേവസ്വം ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും അനിശ്ചിതമായി വൈകാന്‍ സാധ്യത. കൃത്യമായി ജീവനക്കാര്‍ക്കു ലഭിക്കുന്ന ശമ്പളം ഇനിയുള്ളനാളുകളില്‍ ഏതുവിധത്തിലാവും എന്ന് ഒരു നിശ്ചയവുമില്ല. ക്ഷേത്രാചാരത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കാത്ത സര്‍ക്കാരിനു നേരേ ഭക്തര്‍ക്ക് ഒരു താല്പര്യവും ഇല്ലാതായിരിക്കയാണ്. ഇടതുപക്ഷക്കാരുടെ പകപോക്കുന്ന വിധത്തിലുള്ള പ്രസ്താവനകള്‍ക്ക് ഭക്തര്‍ പുല്ലുവിലപോലും കല്‍പ്പിക്കുന്നില്ല.
തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം വക ക്ഷേത്രങ്ങളില്‍ ഇതിനോടകം വരുമാനത്തില്‍ ഗണ്യമായ കുറവു വന്നിട്ടുണ്ട്. അവിടുത്തെ നിത്യനിദാന ചെലവുകള്‍ക്കു വരെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ക്ഷേത്രത്തില്‍ ഏറ്റവും ചെലവു കൂടുന്ന ഉത്സവങ്ങള്‍ക്കു തുടക്കമായി കഴിഞ്ഞതും ദേവസ്വംബോര്‍ഡിനെ ആകെ ആശങ്കയിലാക്കിയിരിക്കയാണ്. ഉദ്യോഗസ്ഥദുഷ്പ്രഭുത്വം നിറഞ്ഞുനില്ക്കുന്ന ദേവസ്വം ബോര്‍ഡില്‍ ജീവനക്കാര്‍ക്കും സര്‍ക്കാരിന്റെ മര്‍ക്കടമുഷ്ടിയില്‍ എതിര്‍പ്പ് വ്യാപകമാണ്.
ശമ്പളം യഥാസമയം ലഭിക്കാതെ വന്നാല്‍ ജീവനക്കാരുടെ പ്രതികരണം ഏതു വിധമാവുമെന്ന് പറയാനാവില്ലെന്ന് ദേവസ്വംബോര്‍ഡിലെ വിവിധ യൂണിയന്‍കാരും പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: