നിലയ്ക്കല്‍: ശബരിമല സന്നിധാനത്തെ വാവര് നടയിലെ കര്‍മികളെയും പോലീസ് തടഞ്ഞു. ഇന്നലെ രാവിലെ സന്നിധാനത്തേക്ക് പോകാനെത്തിയ കര്മികളെയാണ് നിലയ്ക്കലില്‍ പോലീസ് ഏറെ നേരം തടഞ്ഞ് നിര്‍ത്തിയത്.
ശബരിമല നടതുറക്കുന്നതിന് മുന്‍പായി വാവര് നടയിലെത്തി ക്രമീകരണങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് പറഞ്ഞിട്ടും പമ്പയിലേക്ക് പോകാന്‍ അനുവദിച്ചില്ല. തിരിച്ചറിയല്‍ കാര്‍ഡുകളുമായി വീണ്ടും ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സമീപിക്കുന്നതും കാണാമായിരുന്നു. ഏറെ നേരം കഴിഞ്ഞാണ് ഇവരുടെ വാഹനം പമ്പയിലേക്ക് കടത്തിവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: