പമ്പ: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറന്നതിന് പിന്നാലെ മലകയറാന്‍ പമ്പയിലെത്തിയ ചേര്‍ത്തല സ്വദേശിനി അഞ്ജു പിന്മാറാന് സന്നദ്ധത അറിയിച്ചെങ്കിലും അതിന് അനുവദിക്കാതെ ഭര്‍ത്താവ് വിജിത്ത്. സിപിഎം പ്രവര്‍ത്തകനായ വിജിത്ത് അരീപറമ്പ് ലോക്കല്‍ സെക്രട്ടറി വിനോദിന്റെ സഹോദരനാണ്. കളിയാച്ചന് കൊലക്കേസ് പ്രതിയായ വിജിത്തെന്ന് അറിയപ്പെടുന്ന അഭിലാഷും ഭാര്യയും മലകയറാന്‍ എത്തിയതോടെ സിപിഎമ്മിന്റെ പങ്ക് മറനീക്കി പുറത്ത് വന്നിരിക്കുകയാണ്.
സിപിഎമ്മില്‍ നിന്നും വലിയ വാഗ്ദാനം ലഭിച്ചതിനെത്തുടര്‍ന്നാണ് ഭാര്യയെ നിര്‍ബ്ബന്ധിച്ച് ശബരിമലയ്ക്ക് കൊണ്ടുപോയതായാണ് അറിയുന്നത്. കുറച്ചു ദിവസമായി പാര്‍ട്ടി വിജിത്തിന്റെ മേല്‍ വന്‍സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും പറയുന്നു. അഞ്ജുവും കുടുംബവും എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ശബരിമലയ്ക്ക് പോയത്. പട്ടിക വര്‍ഗക്കാരനാണ്. ഇവര്‍ വന്നതിന് നടയടച്ചാല്‍ പട്ടിക വര്‍ഗത്തിനെതിരായ നീക്കമെന്ന പേരില്‍ കേസ് എടുക്കാനാണ് സര്‍ക്കാര്‍ നീക്കം.
ഏതാനും വര്‍ഷങ്ങള്‍ മുമ്പ് തിരുവോണനാളില്‍ കിളിയാച്ചന്‍ എന്നയാളിനെ കൊന്നകേസിലാണ് വിജിത്ത് പ്രതിയായിരുന്നത്. നിരവധി ചാരായ വാറ്റുകേസുകളും ഇയാള്‍ക്കെതിരായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: