പഴയങ്ങാടി: അടൂത്തമാസം ഉദ്ഘാടനത്തിനൊരുങ്ങി നില്ക്കുന്ന പിലാത്തറ പഴയങ്ങാടി പാപ്പിനിശ്ശേരി കെഎസ്ടിപി റോഡില്‍ അപകടങ്ങളും അപകട മരണങ്ങളും പതിവാകുമ്പോഴും നടപടികള്‍ സ്വീകരിക്കാത്ത കെഎസ്ടിപി അധികൃതര്‍ക്കെതിരെ ജനരോഷം ശക്തമാവുന്നു.
കെഎസ്ടിപി റോഡില്‍ കഴിഞ്ഞ മാസം ബൈക്കും ബസ്സും കൂട്ടിയടിച്ച് അപകടത്തില്‍പ്പെട്ട എരിപുരത്തെ ഗീതയുടെ എക മകനായ ഗിജിത്ത് ഇന്നലെ രാവിലെയോടെ മരണപ്പെട്ടു. ഈ റോസിന്റ പ്രവൃത്തി ഉല്‍ഘാടനം കഴിഞ്ഞ് മാസങ്ങള്‍ കഴിയുമ്പോഴാണ് പിലിത്തറയ്ക്ക് സമീപം വെച്ച് കണ്ടെയിനര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിക്കുകയും സുഹൃത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തത്. തുടര്‍ന്നിങ്ങോട്ട് അപകട പരമ്പര തന്നെയാണ് അരങ്ങേറിയത്. മണ്ടൂരിന് സമീപം മത്സ്യലോറിയും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരണപ്പെട്ടതും ഈ റോഡിലെ നിരവധി അപകടങ്ങള്‍ നടന്ന വളവുകളില്‍ വെച്ചായിരുന്നു. അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ്സ് റോഡിലെ യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞ് കയറി അഞ്ച് പേരുടെ ജീവനെടുത്തതും ഭാസ്ക്കരന്‍ പീടികക്ക് അടുത്തുള്ള ഈ റോഡിലെ വളവിലാണ്. റോഡിലെ സമീപമുള്ള ഒരു ചാലില്‍ സ്ലാമ്പ് ഇടാഞ്ഞത് കാരണം ബാങ്ക് ജീവനക്കാരന് ഓവുചാലില്‍ വീണ് മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
ചെറുതും വലുതുമായ അപകടങ്ങള്‍ പറ്റി നരകയാതന അനുഭവിക്കുന്നതും ഈ റോഡിന്റ ബാക്കിപത്രമായി അവശേഷിക്കുന്നു. ഈ അന്താരാഷ്ട്ര റോഡില്‍ ഇരുപതോളം ജീവനുകളാണ് പൊലിഞ്ഞ് പോയത്. അപകടങ്ങളും മരണങ്ങളും സംഭവിക്കുമ്പോള്‍ എംഎല്‍എയും മറ്റും സംഘങ്ങളുമായി സ്ഥലത്തെത്തി നടത്തുന്ന പരിഹാരം കാണാം എന്ന വാക്കില്‍ ഒതുങ്ങിനില്ക്കും കാര്യങ്ങള്‍. റോഡിലെ വളവുകളിലും മറ്റും സ്ഥാപിക്കേണ്ട സിഗ്നല്‍ സിസ്റ്റം പോലും സ്ഥാപിക്കാത്തത് അപകടങ്ങളുടെ ആക്കം കൂട്ടുന്നു. കയറ്റിറക്കങ്ങളും വളവുകളും ഒഴിവാക്കിയാണ് നിര്‍ദ്ദിഷ്ട രൂപരേഖ തയ്യാറാക്കിയത് എങ്കിലും രാഷ്ട്രിയ സമര്ദ്ധത്തിന്റെ ഫലമായി പല സ്ഥലങ്ങളും പഴയപടിയില്‍ തന്നെ നിലനിര്‍ത്തിയാണ് ഇപ്പോള്‍ റോഡ് പണി ഏതാണ്ട് പൂര്‍ത്തികരിച്ചത്. അപകടങ്ങള്‍ ഒഴിവാക്കാന്‍ പോലീസും ബന്ധപ്പെട്ട കെഎസ്ടിപി അധികൃതരും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജീവന് പൊലിയുന്ന ശാപം പിടിച്ച പാതയായി ഇത് മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: