ശബരിമല : ആചാരലംഘനമുണ്ടായാല്‍ നട അടയ്ക്കുമെന്ന് മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരി.ഐ ജി എം ആര് അജിത് കുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ നട തുറക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഐ ജി മേല്‍ശാന്തിയുമായി ചര്‍ച്ച നടത്തിയത്. യുവതികള്‍ സന്നിധാനത്ത് എത്തിയാലുള്ള തുടര്‍നടപടികളെ കുറിച്ച് ആരാഞ്ഞപ്പോഴാണ് മേല്‍ശാന്തി നിലപാടുകള്‍ വ്യക്തമാക്കിയത്. തന്ത്രി കണ്ഡര് രാജീവര് എത്തിക്കഴിഞ്ഞ് മറ്റ് കാര്യങ്ങള്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ തീരുമാനിക്കുമെന്നുമാണ് മേല്‍ശാന്തി വ്യക്തമാക്കിയത്.
അതേ സമയം സന്നിധാനത്ത് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.50 വയസ്സില്‍ കൂടുതലുള്ള വനിതാ പോലീസുകാരെയും സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: