കോഴിക്കോട്: അടിയന്തരാവസ്ഥക്കാലത്ത് എംഎല്‍എയായിരുന്ന പിണറായി വിജയന്റെ കാല് പോലീസ് തല്ലിയൊടിച്ച് ജയിലിലിട്ടപ്പോള്‍ ഒരു സിപിഎം നേതാവും പ്രതികരിച്ചില്ലെന്നും ആ വാര്‍ത്ത കൊടുത്തത് ആര്‍എസ്എസിന്റെ പ്രസിദ്ധീകരണമായ കുരുക്ഷേത്രത്തിലായിരുന്നുവെന്നും അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഓര്‍മിപ്പിച്ചു. ജയിലിലടച്ച പിണറായി വിജയനുവേണ്ടി സംസാരിക്കാന്‍ ആര്‍എസ്എസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇഎംഎസ് പോലും നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകാനോ ഒരു വാക്ക് സംസാരിക്കാനോ തയാറായില്ല.
പിണറായിക്ക് നീതികിട്ടിയത് കുരുക്ഷേത്രത്തിലൂടെയാണ്. സര്‍ക്കാര്‍ മാധ്യമവിലക്ക് പ്രഖ്യാപിച്ചിട്ടും മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിക്കാത്തത് അത്ഭുതപ്പെടുത്തുന്നു.
അടിയന്തരാവസ്ഥാകാലത്ത് ഇന്ദിരാഗാന്ധി കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞവരാണ് മാധ്യമങ്ങളെന്ന് എല്‍.കെ. അദ്വാനി സൂചിപ്പിച്ച അവസ്ഥ ആവര്‍ത്തിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: