തൃശൂര്‍: ഇരിങ്ങാലക്കുട കാട്ടൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകയായ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് എംഎല്‍എ ഹോസ്റ്റലിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ സംരക്ഷിക്കുന്നത് സിപിഎം. ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹിയായിരുന്ന ജീവന്‍ലാലാണ് പ്രതി.
പെണ്‍കുട്ടി ആദ്യം പാര്‍ട്ടി നേതാക്കള്‍ക്കാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ഒരു നടപടിയുമുണ്ടായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്കി. സംഭവം വാര്‍ത്താപ്രാധാന്യം നേടിയതോടെ ജീവന്‍ലാലിനെ പാര്‍ട്ടി ചുമതലയില്‍ നിന്ന് നീക്കിയെങ്കിലും മറ്റ് നടപടികളൊന്നുമുണ്ടായില്ല. പോലീസ് ഇതുവരെ ഇയാളെ ചോദ്യംചെയ്യാന്‍ പോലും തയാറായിട്ടില്ലെന്നും സിപിഎം നേതാക്കളുടെ ഇടപെടലാണ് ഇതിനുകാരണമെന്നും പെണ്‍കുട്ടി തന്നെ കഴിഞ്ഞദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
ഇരിങ്ങാലക്കുട എംഎല്‍എ കെ.യു. അരുണന്റെ മുറിയില്‍ വച്ചാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. മുറിയിലാക്കി വാതില്‍ അടയ്ക്കുകയും ബലമായി കട്ടിലിലേക്ക് തള്ളിയിട്ട് ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്തുവെന്നാണ് ഡിവൈഎഫ്ഐ നേതാവിനെതിരെ പെണ്‍കുട്ടി പോലീസിന് നല്കിയ പരാതി.
പീഡനത്തിന് അവസരമൊരുക്കാന്‍ വേണ്ടി എംഎല്‍എയുടെ പിഎ ആ സമയം മാറി നില്‍ക്കുകയും മുറിയുടെ താക്കോല്‍ ജീവന്‍ലാലിനെ ഏല്‍പ്പിക്കുകയും ചെയ്തതായും പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും പാര്‍ട്ടി നേതാവുമായ എം.വി. ജയരാജനുമായി പ്രതി ജീവന്‍ലാല്‍ തന്റെ കാര്യം ഫോണില്‍ പറയുന്നത് കേട്ടെന്നും പെണ്‍കുട്ടി വെളിപ്പെടുത്തുന്നു.
പരാതി നല്‍കിയതിനെതുടര്‍ന്ന് പ്രാദേശിക സിപിഎം നേതാക്കളുടെ ഭാഗത്ത് നിന്ന് കടുത്ത എതിര്‍പ്പും ഭീഷണിയുമാണ് പെണ്‍കുട്ടിയും കുടുംബവും നേരിടുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സിപിഎം സജീവ പ്രവര്‍ത്തകരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: