പയ്യാവൂര്‍: എന്‍എസ്എസ് കരയോഗം നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 105-ാം ജന്മദിനം പതാകദിനമായി ആചരിച്ചു. പയ്യാവൂര്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തിനു മുന്നില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് അംഗങ്ങള്‍ എന്‍എസ്എസ് പ്രതിജ്ഞയെടുത്തു. ശബരിമലയില്‍ യുവതി പ്രവേശന വിഷയവുമായ ബന്ധപ്പെട്ട് ക്ഷേത്രാചാര സംരക്ഷണത്തിന്നായി ഫോട്ടോയ്ക്കു മുന്നില്‍ നിലവിളക്ക് കൊളുത്തി അയ്യപ്പനാമ ജപയജ്ഞം നടത്തി. പ്രസിഡന്റ് പി.എന്‍.പ്രഭാകരന് നായര്‍, കെ.വി.നാരായണന് നായര്‍, ടി.കെ.വിജയന്, കെ.പി.കണ്ണന് നമ്പ്യാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: