കണ്ണൂര്‍: തിരുവനന്തപുരം നേമത്തിനടുത്ത് മേലാംകോട് ഉള്‍പ്പെടെ എന്‍എസ്എസിന്റെ മൂന്ന് കരയോഗ മന്ദിരങ്ങള്‍ക്ക് നേരെ നടന്ന അക്രമസംഭവങ്ങളിലും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെപേരില്‍ റീത്ത്വെക്കുകയും ചെയ്ത സംഭവങ്ങള്‍ തീക്കൊള്ളികൊണ്ട് തല ചൊറിയലാണെന്നും ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും ബിജെപി മുന്‍ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി പി.പി.മുകുന്ദന് പ്രസ്താവിച്ചു. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്ന് സമാധാനപരമായി നാമജപ ഘോഷയാത്രയും മറ്റും നടത്തുന്നതിന്റെ പേരിലാണ് ഭരണകൂട ഒത്താശയോടെ കരയോഗ മന്ദിരങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടത്തുന്നത്. ഹിന്ദുസമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി മുതലെടുക്കാനുള്ള സിപിഎമ്മിന്റെയും ഭരണകൂടത്തിന്റെയും ശ്രമങ്ങള്‍ വിലപ്പോവില്ല. എന്തൊക്കെ പ്രകോപനങ്ങളുണ്ടാക്കിയാലും ആചാരാനുഷ്ഠാനങ്ങള്‍ പരിപാലിക്കുന്നതിന് ഏതറ്റംവരെ പോകാനും ഹിന്ദു സമൂഹം തയ്യാറാകുമെന്നും മുകുന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: