കണ്ണൂര്‍: തീയ്യ സമുദായ ശവസംസ്കാര സഹായ സംഘത്തിന്റെ കീഴിലുണ്ടായിരുന്നതും ഇപ്പോള്‍ കോര്‍പ്പറേഷനുമായി നിലവില്‍ ഹൈക്കോടതിയില്‍ കേസിലുള്ളതുമായ പയ്യാമ്പലം ശ്മശാനത്തില്‍ അഹിന്ദുവായ വ്യക്തിയുടെ പേരില്‍ സ്മാരകം നിര്‍മ്മിക്കുന്നത് ഹിന്ദുസമൂഹത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് മഹിളാ ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി രേഷ്മ രാജീവ് പ്രസ്താവിച്ചു.
ജാതി-മത-ഭേദമില്ലാതെ ഹിന്ദു ആചാരപ്രകാരം ഏതൊരാളുടെയും ഭൗതികശരീരം പയ്യാമ്പലം പൊതുശ്മശാനത്തില്‍ സംസ്കരിക്കുന്നില് ഹിന്ദുസമൂഹം എതിര്‍ത്തിട്ടില്ല. എന്നാല്‍ അഡ്വ. നിസാര്‍ അഹമ്മദിന്റെ ഭൗതിക ശരീരം മുസ്ലീം മതാചാരപ്രകാരം താണ ഖബര്‍ സ്ഥാനിലാണ് അടക്കം ചെയ്തത്. അങ്ങനെയുള്ള ഒരു വ്യക്തിയുടെ കല്ലറ പയ്യാമ്പലത്ത് സ്ഥാപിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും രേഷ്മ രാജീവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: