കണ്ണൂര്‍: തപസ്യ കലാസാഹിത്യവേദിയുടെ മാര്‍ഗ്ഗദര്‍ശിയായ എം.എ.കൃഷ്ണന് നവതി പ്രണാമം അര്‍പ്പിച്ചുകൊണ്ട് തപസ്യ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി ഇന്ന് സെമിനാര്‍ നടക്കും. മതം, കമ്മ്യൂണിസം, മാനവികത എന്ന വിഷയത്തില്‍ ഐഎംഎ ഹാളില്‍ നടക്കുന്ന സെമിനാറില്‍ ഡോ.ഇ.ബാലകൃഷ്ണന്, വത്സന് തില്ലങ്കേരി, കെ.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിക്കും. എം.പി.നമ്പൂതിരി അധ്യക്ഷതവഹിക്കും.
തുടര്‍ന്ന് നടക്കുന്ന പ്രൊഫ.മേലത്ത് ചന്ദ്രശേഖരന് അനുസ്മരണ പരിപാടിയില്‍ പാണപ്പുഴ പത്മനാഭ പണിക്കര്‍ പ്രഭാഷണം നടത്തും. ചടങ്ങില്‍ റഷീദ് പാനൂരിന്റെ ആത്മാവില്‍ മുറിവേറ്റ മാലാഖമാര്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. ഡോ.കൂമുള്ളി ശിവരാമന്, ഡോ.പി.ശിവപ്രസാദിന് പുസ്തകം കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: